കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍; മസ്‌തിഷ്‌ക മരണം സംഭവിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍
സോള്‍ > ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഏപ്രില്‍ 12ന് കിമ്മിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏപ്രില്‍ 11നാണ് കിം അവസാനം മാധ്യമങ്ങളെ കണ്ടത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം അതീവ ഗുരുതര നിലയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് തയാറായില്ല. മസ്തിഷ്ക മരണം സംഭവിച്ചതായും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഏപ്രില്‍ 11 ന് ശേഷം കിം പൊതുവേദികളില്‍ എത്തിയിട്ടില്ല. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇല് സൂങിന്റെ ജന്മവാര്ഷിക ദിനമായ ഏപ്രില് 15 ന് നടന്ന ആഘോഷങ്ങളിലും കിം പങ്കെടുത്തിരുന്നില്ല. ആദ്യമായാണ് കിം ജോങ് ഉന് മുത്തച്ഛന്റെ ജന്മവാര്ഷിക ആഘോഷങ്ങളില് നിന്ന് വിട്ടുനില്ക്കുന്നത്.