കെ.എം മാണി കാരുണ്യത്തിന്റെ പ്രതിരൂപം – ജോയി കൊന്നക്കൽ
കണ്ണൂർ -കേരള രാഷ്ട്രീയത്തിൽ പാവപ്പെട്ടവരോടും അഗതികളോടും ഏറ്റവും അധികം കാരുണ്യവും ദയയും കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേതെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ പറഞ്ഞു.രോഗികൾക്ക് പ്രയോജനം ലഭിച്ചിരുന്ന കാരുണ്യ പദ്ധതി കെ. എം മാണിക്ക് അഗതികളോടുള്ള മനോഭാവത്തിന്റെ സ്പർശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ എം മാണി 89-ആം ജന്മദിനത്തോടനുബന്ധിച്ച് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ
കേരളമൊട്ടാകെ സംഘടിപ്പിച്ച കാരുണ്യ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒടുവള്ളി ദിവ്യകാരുണ്യ ആശ്രമത്തിൽ വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി രാജു ചെരിയൻകാല, സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ ജോയി കൊന്നക്കൽ,ജോയി പെരുകിലക്കാട്ട്,സിസ്റ്റർ. നിർമ്മല DW,റോബിൻ പാഴുപറമ്പിൽ,ടോം പുളിച്ചുമാക്കൽ, എമിൽ മരുതാനിക്കാട്ട്, ആൽബിൻ ജെയിംസ്, ലിബിൻ വടക്കേൽ,ടോബി ജോസ് എന്നിവർ പങ്കെടുത്തു.