.കൊച്ചിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ കുര്‍ബാന നടത്തി

0 732

കൊച്ചി: കൊച്ചിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ കുര്‍ബാന നടത്തി. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലാണ് കുര്‍ബാന നടത്തിയത്. ഇതേതുടര്‍ന്ന് പള്ളിയിലെ വൈദികനായ ഫാ. അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഹാര്‍ബര്‍ പോലീസാണ് വൈദികനെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കൂട്ടമായി പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം വൈദികനെയും അറസ്റ്റിലായ മറ്റുള്ളവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.