കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; ധര്‍മരാജനോട് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് അന്വേഷണ സംഘം

0 342

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; ധര്‍മരാജനോട് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് അന്വേഷണ സംഘം

 

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ ധര്‍മരാജനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം. ബിസിനസ് സംബന്ധമായ രേഖകള്‍ അന്വേഷണ സംഘത്തിന് കൈ മാറാനാണ് നിര്‍ദേശം നല്‍കിയത്.

സപ്ലൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനാണെന്നും പഴം, പച്ചക്കറി മൊത്തകച്ചവടക്കാരനാണ് താണെന്നും ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പണം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഈ അവകാശവാദം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്നാണ് കോടതിയില്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. രേഖകള്‍ ധര്‍മരാജന്‍ ഇന്ന്  ഹാജരാക്കിയേക്കും.

 

അതേസമയം, മൊഴികളിലെ വൈരുധ്യം കണക്കിലെടുത്ത് അന്വേഷണസംഘം ധര്‍മരാജനെ വീണ്ടും ചോദ്യം ചെയ്യും