കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവെന്ന് കൊടിക്കുന്നിൽ സുരേഷ്

0 382

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവെന്ന് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം:കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സംഘടനക്കുള്ളിൽ നിന്ന് പ്രവര്‍ത്തിക്കാൻ ശശി തരൂര്‍ തയ്യാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.

തരൂര്‍ ഒരു ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ്. പാർട്ടിയുടെ അതിർ വരമ്പുകൾ അറിയില്ല. വിശ്വ പൗരൻ ആയത് കൊണ്ട് എന്തും പറയാമെന്നത് ശരിയല്ല. ദേശീയ നേതൃത്വത്തിൽ മാറ്റം വണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു