വൈദ്യുതി നിരക്കില്‍ വര്‍ദ്ധന വരുത്തിയിട്ടില്ല; അധിക ചാര്‍ജ് ഈടാക്കിയെങ്കില്‍ തിരിച്ചുനല്‍കും, കെ.എസ്.ഇ.ബിയെ ന്യായീകരിച്ച്‌ കോടിയേരി

0 355

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബി വര്‍ദ്ധന വരുത്തിയിട്ടില്ലെന്നും അധിക ചാര്‍ജ് ഈടാക്കിയെങ്കില്‍ തിരിച്ചുനല്‍കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വൈദ്യുതി ബില്ലിലെ നിരക്ക് വര്‍ദ്ധന വിവാദമായതോടെയാണ് കെ.എസ്.ഇ.ബിയെ ന്യായീകരിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക് ഡൗണ്‍ വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെ.എസ്.ഇ.ബി വാദമെങ്കിലും ഇത് കേരളത്തിലെ ഒന്നേകാല്‍ കോടിയോളം വരുന്ന ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും അംഗീകരിക്കുന്നില്ല. ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയത്.

ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലാകട്ടെ കൂടുതലും. എന്നാല്‍ ശരാശരി ബില്‍ തയ്യാറാക്കിയപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന്റെ ഭാരം കൂടി ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തെ ബില്ലിലും പ്രതിഫലിച്ചു. മാത്രമല്ല, ദ്വൈമാസ ബില്ലിംഗില്‍ 60 ദിവസം കൂടുമ്ബോള്‍ ബില്‍ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്‍സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്‍സിഡി നഷ്ടമാവുകയും ചെയ്തു.