പ്രോട്ടോകോളിന്റെ പേരിൽ കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് കോടിയേരി

0 1,888

പ്രോട്ടോകോളിന്റെ പേരിൽ കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് കോടിയേരി

 

ലക്കി ഡ്രോ നടത്താൻ പാടില്ലെന്ന പ്രോട്ടോകോൾ വ്യവസ്ഥ ചെന്നിത്തല ലംഘിച്ചതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രോട്ടോകോളിന്റെ പേരിൽ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട രമേശ് ചെന്നിത്തല അദ്ദേഹത്തോട് മാപ്പുപറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

യുഎഇ കോൺസുലേറ്റിൽ നിന്ന് ഐഫോൺ സമ്മാനമായി സ്വീകരിച്ചവരിൽ ഒരാൾ അഡീഷണൽ ചീഫ് പ്രോട്ടോകോൾ ഓഫീസർ എ പി രാജീവനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തന്റെ സ്റ്റാഫ് അംഗം ഹബീബിന് വാച്ച് ലഭിച്ചതായും ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ സമ്മാനമായി ഫോൺ ലഭിച്ച മൂന്ന് പേരുടെ ചിത്രങ്ങളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രിയും പങ്കെടുക്കേണ്ട ചടങ്ങായിരുന്നു. പ്രോട്ടോകോൾ ഓഫീസർ അടക്കമുള്ളവർ പരിപാടിയിൽ ഉണ്ടായിരുന്നു. അത്തരമൊരു ചടങ്ങിൽ പങ്കെടുത്തത് പ്രോട്ടോകോൾ ലംഘനമാണെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതിനിടെ, ഐഎംഇഐ നമ്പർ പരിശോധിച്ചു ഫോൺ കണ്ടെത്തണമെന്ന രമേശ് ചെന്നിത്തലയുടെ പരാതിയിൽ പൊലീസ് നിയമോപദേശം തേടി. മൊബൈൽ കണ്ടെത്താൻ ക്രൈം കേസെടുക്കണമോ എന്നത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. മൊബൈൽ കണ്ടെത്താൻ കേസെടുക്കണമെന്ന് മൊബൈൽ കമ്പനികൾ അറിയിച്ച പശ്ചാത്തലത്തിൽ കൂടിയാണ് നടപടി.