വിദ്യാർഥിയുടെ കൊലപാതകം; പ്രതികളുടെ പ്രവർത്തനങ്ങൾ അടങ്ങിയ ചിത്രങ്ങൾ ക്യാമറയിൽ

0 1,530

വിദ്യാർഥിയുടെ കൊലപാതകം; പ്രതികളുടെ പ്രവർത്തനങ്ങൾ അടങ്ങിയ ചിത്രങ്ങൾ ക്യാമറയിൽ

കൊല്ലപ്പെട്ട അഖിൽ
കൊടുമൺ ∙ വിദ്യാർഥിയുടെ കൊലപാതകത്തിൽ അടൂർ ഡിവൈഎസ്പി ജവഹർ ജനാർദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധന വ്യാപകമാക്കി. മരിച്ച കുട്ടിയുടെ വീട് സന്ദർശിച്ച് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. പ്രദേശവാസികളെയും സാക്ഷികളെയും നേരിൽ കണ്ടു. സ്കൂളിലെ സിസി ക്യാമറകൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി. അന്നേ ദിവസത്തെ പ്രതികളുടെ പ്രവർത്തനങ്ങൾ അടങ്ങിയ ചിത്രങ്ങൾ ക്യാമറയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

സ്കൂളിൽ ഏതൊക്കെ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ട്. ഓരോ ദിവസത്തെയും അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാകും തുടർ അന്വേഷണം നടത്തുന്നത്. സംഘത്തിലെ ഒരോരുത്തർക്കും അന്വേഷണം നടത്തേണ്ടത് സംബന്ധിച്ച് ചുമതല നൽകിയിട്ടുണ്ട്. കൂടാതെ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാക്കി.