കൊടുമ്പ് മഹാദേവക്ഷേത്രം- KODUMBU MAHA DEVA TEMPLE PALAKKAD

KODUMBU MAHA DEVA TEMPLE PALAKKAD

0 345

കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂരിനടുത്ത് കൊടുംബിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഇത്. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊടുംബൂരാണ് ഈ ക്ഷേത്രം

കൊടുമ്പ് മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീ പരശുരാമനാണന്നു  വിശ്വസിക്കുന്നു. എന്നാൽ ഇന്ന് ശിവപുത്രനായ സുബ്രഹ്മണ്യനാണ് കൂടുതൽ പ്രധാനം.

ഇവിടെ ശിവപ്രതിഷ്ഠാ ഒരടിയോളം പൊക്കം ഉള്ളതാണ്. പ്രധാന ക്ഷേത്രമായ സുബ്രഹ്മണ്യക്ഷേത്രത്തിനാണ് പ്രശസ്തിയും പൂജാധി കാര്യങ്ങൾക്ക് പ്രാമുഖ്യവും കൊടുത്തിരിക്കുന്നത്. ശിവക്ഷേ ത്രനടയിൽ പ്രത്യേകം ധ്വജ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.

ഐതിഹ്യം

പരശുരാമനാണ് ശിവ പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം.

ക്ഷേത്ര രൂപകല്പന

തമിഴ് ശൈലിയിലാണ് ശിവക്ഷേത്രവും പ്രധാനക്ഷേത്രമായ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും പണിതീർത്തിയിരിക്കുന്നത്.

പൂജാവിധികളും വിശേഷങ്ങളും

നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രത്തിൽ നടത്തുന്നു. ശിവക്ഷേത്ര പൂജാപടിത്തരങ്ങൾ മലയാള ബ്രാഹ്മണരാണ് നടത്തുന്നത്.

പ്രധാന ആഘോഷങ്ങൾ

  • ശിവരാത്രി
  • തൈപൂയം
  • ഷഷ്ഠി വ്രതം
  • പ്രദോഷ വ്രതം

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

പാലക്കാട്നടുത്തുള്ള ചിറ്റൂരാണ് ക്ഷേത്രവുമായി അടുത്തുകിടക്കുന്ന പട്ടണം. ഇവിടെ നിന്നും എളുപ്പം ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.

Address: Kailash Nagar, Chathapuram, Kalpathy, Palakkad, Kerala 678003

Get real time updates directly on you device, subscribe now.