കൊളക്കാട് ഗവ. എല്‍.പി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും

0 379

 

കൊളക്കാട്: ഗവ. എല്‍.പി സ്‌കൂളിന്റെ 67-ാം വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി എ.ഇ.ഒ. കെ.എ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ടി.എം. തുളസീധരന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.

സര്‍വീസില്‍ നിന്നും വിരമിക്കുന്ന സി.കെ. ഗീതയ്ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. പ്രധാന അധ്യാപകന്‍ കെ.ദിനേശന്‍, പി.ടി.എ പ്രസിഡന്റ് സിബി ജോസഫ്, ഫാ. ജിന്റോ ചാലില്‍, വി.ഇ. കുഞ്ഞനന്തന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.