കേളകം ലയൺസ് ക്ലബ് ഓക്സി മീറ്റർ കൈമാറി.

0 1,632

കേളകം ലയൺസ് ക്ലബ് ഓക്സി മീറ്റർ കൈമാറി.

കേളകം: കേളകം ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ കേളകം പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓക്സിമീറ്റർ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഇരുവിഭാഗങ്ങളിലെയും ജീവനക്കാർക്കും , കോവിഡ് രോഗികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതാണ് ഓക്സിമീറ്റർ. ലയൺസ് ക്ലബ് പ്രസിഡൻ്റ് സി.കെ അജു, സ്ക്രട്ടറി ശശീന്ദ്രൻ കോലോത്ത്, ട്രഷറർ ആൻറണി ദേവസ്യ , ജോസഫ് പാറയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓക്സി മീറ്റർ കൈമാറിയത്.