കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗും ഇത്തവണ ഉണ്ടാവില്ല

0 413

കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗും ഇത്തവണ ഉണ്ടാവില്ല

ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും പ്രാധാന്യം ഉള്ള പ്രാദേശിക ലീഗായ കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗും ഇത്തവണ ഉണ്ടാവില്ല. കൊറോണ ആണ് കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗിനും ഭീഷണി ആയിരിക്കുന്നത്. ഇന്ത്യയിലെ മറ്റു ഫുട്ബോള്‍ ലീഗുകളും ടൂര്‍ണമെന്റുകളുമൊക്കെ ആരംഭിക്കുന്നതിന് മുന്നോടിയായായിരുന്നു സാധാരണ കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗ് നടത്താറുള്ളത്. എന്നാല്‍ വരുന്ന രണ്ട് മാസങ്ങളിലും കൊറോണ ഭീതി ഒഴിയില്ല എന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്.

അതുകൊണ്ട് തന്നെ കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗ് ഉപേക്ഷിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുകയാണ് ഐ എഫ് എ. അവസാന നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ആദ്യമായാകും സി എഫ് എല്‍ നടക്കാതിരിക്കുന്നത്. 1980ല്‍ ആണ് അവസാനമായി കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗ് നടക്കാതിരുന്നത്. ഒരു കൊല്‍ക്കത്ത ഡെര്‍ബിക്ക് ശേഷം ഉണ്ടായ സംഘര്‍ഷങ്ങള്‍ ആയിരുന്നു അന്ന് ലീഗ് നടക്കാതിരിക്കാന്‍ കാരണം.