കോളിക്കടവില്‍ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

0 208

ഇരിട്ടി: കോളിക്കടവില്‍ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. കോളിക്കടവ് സ്വദേശികളായ സുന്ദരന്‍ മേസ്ത്രി, ശശിധരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൊലോറോ ജീപ്പ് ഓട്ടോറിക്ഷയില്‍ തട്ടിയതിന് ശേഷം ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് സമീപത്തെ പഴശ്ശി പദ്ധതി പ്രദേശത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.