കിളികൾക്ക് ദാഹജലമൊരുക്കി കോളിത്തട്ട് ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾ

0 620

ശാന്തിഗിരി: സമൃദ്ധമായി ഒഴുകിയിരുന്ന പുഴകളും കുളങ്ങളും തോടുകളും വെറും മൺകൂനകളായി മാറിയപ്പോൾ സഹജീവികളായ പക്ഷികൾക്ക് ദാഹജലം ഒരുക്കി കാരുണ്യത്തിന്റെ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഗവൺമെൻറ് ഗവ. എൽ.പി സ്കൂൾ കോളിത്തട്ടിലെ വിദ്യാർത്ഥികളും അധ്യാപകരും. ലോക ജല ദിനത്തിൻറെ ഭാഗമായാണ് പക്ഷികൾക്കായി സ്കൂൾ വളപ്പിലെ മരത്തിൽ മൺചട്ടിയിൽ ഇവർ ദാഹജലം ഒരുക്കിയത്. കൂടാതെ ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചനയും നടത്തി. ഹെഡ്മിസ്ട്രസ്സ് പി എ ലിസ്സി, അധ്യാപകരായ എൻ ജെ സജിഷ, ആതിര മോഹനൻ, ഉല്ലാസ്, രജിത എന്നിവർ നേതൃത്വം നൽകി.