നി​രീ​ക്ഷ​ണം ലം​ഘി​ച്ച്‌ നാ​ടുവി​ട്ട കൊ​ല്ലം സ​ബ്ക​ള​ക്ട​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

0 1,084

 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​രീ​ക്ഷ​ണം ലം​ഘി​ച്ച്‌ നാ​ടു​വി​ട്ട സ​ബ് ക​ള​ക്ട​ര്‍ അ​നു​പം മി​ശ്ര​യെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്തു. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ശി​പാ​ര്‍​ശ​യേ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ, നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള കൊ​ല്ലം ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് റ​വ​ന്യൂ മന്ത്രി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യി​രു​ന്നു. സ​ബ്ക​ള​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ശി​പാ​ര്‍​ശ​യോ​ടെ​യാ​ണ് ക​ള​ക്ട​ര്‍ ബി.​അ​ബ്ദു​ള്‍ നാ​സ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് മ​ന്ത്രി കൈ​മാ​റി​യി​രു​ന്ന​ത്.

റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച്‌ മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ സ​ബ്ക​ള​ക്ട​റെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​സ്പെ​ന്‍‌​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​ന്‍ പ​റ​ഞ്ഞ മാ​ര്‍​ച്ച്‌ 19നു ​ത​ന്നെ ഇ​ദ്ദേ​ഹം കൊ​ല്ല​ത്തു നി​ന്ന് പോ​യെ​ന്ന് ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ള​ക്ട​ര്‍ വി​ളി​ച്ച​പ്പോ​ള്‍ ബം​ഗ​ളൂ​രു​വി​ലെ​ന്നാ​ണ് അ​നു​പം​ മി​ശ്ര മ​റു​പ​ടി ന​ല്‍​കി​യി​രു​ന്ന​ത്. ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണ് സ​ബ്ക​ള​ക്ട​ര്‍ ന​ട​ത്തി​യ​തെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത തെ​റ്റാ​ണി​തെ​ന്നും ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂണ്ടിക്കാട്ടിയി​രു​ന്നു.

സ​ര്‍​വീ​സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് സ​ബ്ക​ള​ക്ട​ര്‍ ന​ട​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ മ​ട​ങ്ങി​യെ​ത്തി​യ സ​ബ്ക​ള​ക്ട​റോ​ട് 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

ആ ​നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ണ് അ​ദ്ദേ​ഹം കാ​ണ്‍​പൂ​രി​ലേ​ക്ക് ക​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് ഇ​യാ​ള്‍ കാ​ണ്‍​പൂ​രി​ലേ​ക്ക് പോ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ലാ​ണ് സ​ബ്ക​ള​ക്ട​റാ​യി അ​നു​പം മി​ശ്ര കൊ​ല്ല​ത്തെ​ത്തി​യ​ത്.