കൊല്ലത്ത് വാഹനത്തിന്റെ ടയര്‍ കുത്തിപ്പൊളിച്ച സംഭവം : നാല് യുവാക്കള്‍ റിമാന്‍ഡില്‍

0 643

കൊല്ലത്ത് വാഹനത്തിന്റെ ടയര്‍ കുത്തിപ്പൊളിച്ച സംഭവം : നാല് യുവാക്കള്‍ റിമാന്‍ഡില്‍

കൊല്ലം: സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വാഹനത്തിന്റെ ടയര്‍ കുത്തിപ്പൊളിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. സി.പി.ഐ പ്രതിനിധിയായ ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് വനിതാ മെമ്ബറുടെ മകനും കഴുതുരുട്ടി വെഞ്ച്വര്‍ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനുമായ മിഥുന്‍, സുഹൃത്തുക്കളായ ശേഖര്‍, മുരുകന്‍, പഞ്ചരക്ഷന്‍ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സി.പി.ഐ കഴുതുരുട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ലക്ഷ്മണന്‍, പാര്‍ട്ടി അംഗം സജികുമാരി എന്നിവരുടെ വാഹനങ്ങളുടെ ടയറുകളാണ് കഴിഞ്ഞ ആഴ്ച ഇവര്‍‌ കുത്തിപ്പൊളിച്ചത്. ഇത് കൂടാതെ സമീപത്തെ വാട്ടര്‍ ടാങ്കുകളും വെട്ടിപ്പൊട്ടിച്ചു.

സംഭവം ചൂണ്ടിക്കാട്ടി പാര്‍ട്ടി അംഗം തെന്മല പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയല്‍ വാസികളായ യുവാക്കള്‍ തമ്മില്‍ ക്രിക്കറ്റ് കളിയിലുണ്ടായ തര്‍ക്കമാണ് വാഹനങ്ങളുടെ ടയറും വാട്ടര്‍ ടാങ്കും വെട്ടിപ്പൊളിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളുമായി പൊലീസ് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മകനെതിരെ കേസ് കൊടുത്തതില്‍ പ്രതിഷേധിച്ച്‌ സി.പി.ഐ പ്രതിനിധിയായ പഞ്ചായത്ത് അംഗം രാജി വയ്ക്കുമെന്ന് ഭീക്ഷണി മുഴക്കിയത് പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്ന രൂക്ഷമാക്കി.