കണ്ണൂർ: മാങ്ങാട്ടിടം പഞ്ചായത്തിലെ അയ്യപ്പൻതോട് നിവാസിയായ സഫ്വാനെ (22) ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ രാത്രി 10 :15 ന് കിണറ്റിന്റവിടെ വച്ച് ബൈക്ക് തടഞ്ഞ് നിർത്തി ഒരു സംഘം ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ സഫ് വാനെ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച്SDPI മാങ്ങാട്ടിടം പഞ്ചയത്ത് കമ്മറ്റി അയ്യപ്പൻതോടിൽ പ്രതിഷേധ പ്രകടനം നടത്തി