കൂടത്തായികൊലപാതക പരമ്പര സ്ക്രീനില്‍ പുനരാവിഷ്കരിക്കാന്‍ പൊലീസ്

0 123

കൂടത്തായികൊലപാതക പരമ്പര സ്ക്രീനില്‍ പുനരാവിഷ്കരിക്കാന്‍ പൊലീസ്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്ബര സ്ക്രീനില്‍ പുനരാവിഷ്കരിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണും സംഘവും തന്നെ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന വെബ് സീരിസ് ആയാകും കൂടത്തായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. തിരുവനന്തപുരം കേരള പൊലീസ് മീഡിയ സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് വെബ് സീരിസ് ഒരുങ്ങുന്നത്.

വെബ് സീരിസിന്റെ തിരക്കഥ, സംവിധാനം, ക്യാമ‍റ, അഭിനയം എല്ലാം പൊലീസുകാര്‍ തന്നെയാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. ഏറെ വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിച്ച കേസുകളിലെ അന്വേഷണ രീതികള്‍ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരിസുകളുടെ ഭാഗമായാണ് കൂടത്തായിയും എത്തുന്നത്.
കേരള പൊലീസിന്റെ യൂടൂബ് ചാനല്‍ വഴി എല്ലാ ദിവസവും വൈകിട്ട് ആറിനാണ് സീരിസ് കാണാനാവുക. കൂടത്തായിയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതകങ്ങളുടെ ചുരുള്‍ പൊലീസ് എങ്ങനെ അഴിച്ചു എന്നതാകും ആദ്യ രണ്ട് എപ്പിസോഡുകള്‍. കൂടത്തായിയിലെ കൊലപാതകങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള സീരിയലുകള്‍ക്കും സിനിമയ്ക്കും ഹൈക്കോടതി സ്റ്റേ നല്‍കിയിരുന്നു.