ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്കു വന്‍ തിരിച്ചടി. ഡോളറിനെതിരെ രൂപയുടെ മൂല്യം 75-ലേക്കെത്തി. വ്യപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ത്തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞു. ബുധനാഴ്ച ക്ലോസിംഗായ 74.26ല്‍ നിന്ന് 74.96ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
കൊറോണ ഭീതിയില്‍ വിപണിയിലുണ്ടാകുന്ന അസ്ഥിരതയെത്തുടര്‍ന്ന് നിക്ഷേപകര്‍ നിക്ഷേപകര്‍ കൂട്ടത്തോടെ കറന്‍സികള്‍ വിറ്റഴിക്കുന്നതാണ് ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിയാന്‍ കാരണം. ഡോളര്‍ അമിതമായി കരുത്താര്‍ജിച്ചതിനാല്‍ സ്വര്‍ണവിലയിലും ചാഞ്ചാട്ടമുണ്ടായി.