കേരള പോലീസിന്റെ നേതൃത്വത്തിലാണ് കേരള – കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴ പാലം അടച്ചത്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് കേരളത്തിലെ എല്ലാ അതിര്‍ത്തികളും അടച്ചിടുന്നത്. ഇതിന്റെ ഭാഗമായാണ് കേരളം കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കൂട്ടുപുഴയിലും അതിര്‍ത്തി അടച്ചത്. കൂട്ടുപുഴ പാലത്തിനു കുറുകെ കയര്‍ കെട്ടിയാണ് പോലീസ് അതിര്‍ത്തി അടച്ചിട്ടിരിക്കുന്നത്. അരിയും, മരുന്നും, പച്ചക്കറികളുമായി വരുന്ന വാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. കര്‍ശന പരിശോധനയും ഈ മേഖലയില്‍ നടക്കുന്നുണ്ട്. കര്‍ണ്ണാടകത്തിലെ പെരുമ്പാടിയിലും, മാക്കൂട്ടത്തും കര്‍ണ്ണാടക പോലീസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടെയും റോഡ് അടച്ചിട്ടിരിക്കുകയാണ്.