കൊറോണ ഭീതി: ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കും മാസ്‌ക്; വൈറസ് വ്യാപിക്കാതിരിക്കാനെന്ന് പൂജാരി

0 251

 

 

വാരാണസി: കൊറോണ വൈറസ് ഭീതിയാണ് രാജ്യമെങ്ങും. ഭയപ്പെടുന്നതിനു പകരം ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളെ ബോധവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ആരാധനാലയങ്ങളിലും ആളു കൂടുന്ന മറ്റിടങ്ങളിലും കൂടുതല്‍ ശ്രദ്ധപുലര്‍ത്താനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും നിര്‍ദേശമുണ്ട്. ഇതിനിടയിലാണ് വാരാണസിയിലെ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് മുഖാവരണം ധരിപ്പിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നത്.

വാരാണസിയിലെ പ്രഹ്ലാദേശ്വര ക്ഷേത്രത്തിലെ പൂജാരിയാണ് ശിവലിംഗ പ്രതിഷ്ഠയ്ക്ക് മാസ്‌ക് ധരിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളോട് പ്രതിഷ്ഠയില്‍ സ്പര്‍ശിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച്‌ അമ്ബലത്തില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

രാജ്യത്തെങ്ങും കൊറോണ വൈറസ് വ്യാപിക്കുകയാണ്. വൈറസിനെക്കുറിച്ച്‌ ബോധവത്കരണം നടത്താനാണ് ഭഗവാന്റെ മുഖത്ത് മാസ്‌ക് ധരിപ്പിച്ചത്. തണുപ്പുകാലത്ത് പ്രതിഷ്ഠയ്ക്കു മേല്‍ വസ്ത്രം ധരിപ്പിക്കാറുണ്ട്. ചൂടുകാലത്ത് ഫാനും എസിയും ഉപയോഗിക്കാറുണ്ട്. അതുപോലെ കൊറോണ വൈറസിന്റെ കാലത്ത് മാസ്‌കും ധരിപ്പിക്കുന്നു, ക്ഷേത്രത്തിലെ പൂജാരി കൃഷ്ണ ആനന്ദ് പാണ്ഡേ പറഞ്ഞു.