കൊറോണ; സംസ്ഥാനത്തെ ജയിലുകളിലും നിയന്ത്രണം; പരോള്‍ കഴിഞ്ഞെത്തിയവരെയും പുതിയ തടവുകാരെയും പ്രത്യേകം പാര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പരോള്‍ കഴിഞ്ഞും പുതുതായി എത്തുന്ന തടവുകാരെയും അഡ്മിഷന്‍ ബ്ലോക്കില്‍ പ്രത്യേകം താമസിപ്പിക്കാനും തീരുമാനം. സെന്‍ട്രല്‍ ജയിലുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തയാറാക്കാനും തീരുമാനമുണ്ട്.
പുറത്തു നിന്നെത്തുന്ന തടവുകാരെ ആറ് ദിവസത്തേയ്ക്കാണ് നിരീക്ഷണത്തിനായി അഡ്മിഷന്‍ വിഭാഗത്തില്‍ പ്രത്യേകം താമസിക്കുകയെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അറിയിച്ചു. ഇവരെ സ്റ്റോര്‍, അടുക്കള, ടവര്‍, ഒാഫിസ് എന്നിവടങ്ങളില്‍ അയക്കാന്‍ പാടില്ല. പ്രത്യേക നിരീക്ഷണത്തിന് മുതിര്‍ന്ന തടവുകാരെ സൂപ്പര്‍വൈസര്‍മാരായി നിയമിക്കും. മെഡിക്കല്‍ ഒാഫീസറും ആരോഗ്യ പ്രവര്‍ത്തകരും എല്ലാ ദിവസവും പതിവ് ഒപി കഴിഞ്ഞ് ഈ തടവുകാരെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കണം. തടവുകാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ മാസ്ക് വങ്ങലും ഉപയോഗവും പ്രോത്സാഹിപ്പിക്കാന്‍ ജയിലിനുള്ളില്‍ മാസ്ക് കൗണ്ടറും സംഭരണ യൂണിറ്റും ആരംഭിക്കാനും നിര്‍ദേശമുണ്ട്.