കൊറോണ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌അവധി

കൊറോണ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌അവധി

0 439

കൊറോണ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌അവധി

 

 

പത്തനംതിട്ട / കോട്ടയം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനായി രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലുമാണ് ജാഗ്രത നടപടിയുടെ ഭാഗമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുജില്ലകളിലെയും പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‍സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കോട്ടയം കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ പോസിറ്റീവ് കേസ് അറിഞ്ഞയുടന്‍ വലിയ പ്രവര്‍ത്തനമാണ് നടത്തിയത്. കോണ്ടാക്‌ട് ട്രെയിസിംഗ് കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. ഇതുവരെ പ്രാഥമിക സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 270 പേരെയും ദ്വിതീയ സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 449 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.