കോഴിക്കോട്: കൊറോണ സംശയത്തെ തുടര്‍ന്ന് കോഴിക്കോട്ട് രണ്ടു പേര് നിരീക്ഷണത്തില്‍. ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ടുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
ഇവരുടെ സ്രവ സാന്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ ആകെ ഏഴു പേരാണ് നിരീക്ഷണത്തിലുള്ളത്. 407 പേരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. തിങ്കളാഴ്ച ലഭിച്ച ഒരാളുടെ സ്രവ സാന്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇനി രണ്ടു പേരുടെ ഫലം ലഭിക്കാനുണ്ട്.
ഇതുവരെ സ്രവ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 34 ഫലങ്ങളും നെഗറ്റീവാണ്. കൊറോണ സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരികയാണെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.