കൊ​റോ​ണ: ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള മ​രു​ന്ന് ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണം

0 131

 

ന്യൂ​ഡ​ല്‍​ഹി: ലോ​ക​മെ​ന്പാ​ടു​മാ​യി കൊ​റോ​ണ വൈ​റ​സ് പടര്‍ന്നുപിടിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള മ​രു​ന്ന് ക​യ​റ്റു​മ​തി​ക്ക് സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. പാ​ര​സെ​റ്റ​മോ​ള്‍, വി​റ്റമി​ന്‍ ബി, ​ബി 12 എ​ന്നി​വ​യു​ള്‍​പ്പെ​ടെ 26 മ​രു​ന്നു​ക​ളു​ടെ​യും ചേ​രു​വ​ക​ളു​ടെ​യും ക​യ​റ്റു​മ​തി​ക്കാ​ണ് നി​യ​ന്ത്ര​ണം.

നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​തി​നു പു​റ​മേ സ​ജീ​വ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ചേ​രു​വ​ക​ളു​ടെ​യും (എ​പി​ഐ) ഫോ​ര്‍​മു​ലേ​ഷ​നു​ക​ളു​ടെ​യും ക​യ​റ്റു​മ​തി​ക്ക് വാ​ണി​ജ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ഭാ​ഗ​മാ​യ ഡ​യ​റ​ക്ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഫോ​റി​ന്‍ ട്രേ​ഡി​ല്‍ (ഡി​ജി​എ​ഫ്ടി) ലൈ​സ​ന്‍​സും നി​ര്‍​ബ​ന്ധ​മാ​ക്കി. നി​ല​വി​ല്‍ ചൈ​ന​യി​ല്‍​നി​ന്നാ​ണ് ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ചേ​രു​വ​ക​ള്‍ ഇ​ന്ത്യ കൂ​ടു​ത​ലാ​യി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. കൊ​റോ​ണയെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ മ​രു​ന്നു​ക​ള്‍​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ത്യ ക​യ​റ്റു​മ​തി നി​യ​ന്ത്രി​ച്ച​ത്. കഴിഞ്ഞ വര്‍ഷം 225 ദശലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ചേ​രു​വകള്‍ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.