കൊറോണ വൈറസ് ; സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കൊറോണ വൈറസ് ; സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

0 165

കൊറോണ വൈറസ് ; സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

 

 

കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സന്ദര്‍ശനം നിരോധിച്ചു . ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ 31 വരെ അടച്ചു . പ്രകൃതിപഠന ക്യാംപുകള്‍ ഉള്‍പ്പെടെ റദ്ദാക്കി .

∙ കൊച്ചി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് ഇന്നു മുതല്‍ 20 വരെ അടച്ചിടും.

∙ ശെന്തുരുണി ഇക്കോ ടൂറിസം പദ്ധതി 31 വരെ അടച്ചു. തെന്മല മാന്‍ പാര്‍ക്കിലേക്കു പ്രവേശനം അനുവദിക്കില്ല.

∙ പെരിയാര്‍ വന്യജീവി സങ്കേതത്തിലേയ്ക്കുള്ള പ്രവേശനം 31 വരെ നിരോധിച്ചു. തേക്കടിയിലെ ബോട്ടിങ് നിര്‍ത്തി.

∙ കോന്നി ഇക്കോ ടൂറിസം സെന്ററും ആനത്താവളവും തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും അടച്ചു.
∙ ആങ്ങമൂഴി – ഗവി വഴിയുള്ള സഞ്ചാരികളുടെ പ്രവേശനം നിര്‍ത്തി

∙ തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും നാളെയും അടച്ചു.
∙ തൃശൂര്‍ മൃഗശാല-മ്യൂസിയത്തില്‍ പ്രവേശനമില്ല. പുന്നത്തൂര്‍ ആനക്കോട്ടയില്‍ 31 വരെ വിലക്ക്

∙ തുമ്ബൂര്‍മുഴി, അതിരപ്പിള്ളി, വാഴച്ചാല്‍ കേന്ദ്രങ്ങള്‍ അടച്ചു. മലക്കപ്പാറ മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം.

∙ പാലക്കാട് ജില്ലയില്‍ സൈലന്റ് വാലി ദേശീയേ‍ാദ്യാനം, പറമ്ബിക്കുളം കടുവ സംരക്ഷണകേന്ദ്രം, നെല്ലിയാമ്ബതി, ചൂലന്നൂര്‍ മയില്‍ സങ്കേതം, ശിരുവാണി എന്നീ ഇക്കേ‍ാ ടൂറിസം കേന്ദ്രങ്ങള്‍ 31 വരെ അടച്ചു.

∙ തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ നിയന്ത്രണം. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കണം.

∙ നീലഗിരി ജില്ലയിലേക്കുള്ള 9 ചെക്പോസ്റ്റുകളില്‍ പരിശോധനയും ലഘുലേഖ വിതരണവും നടത്തുന്നുണ്ട്.