പനി ബാധിച്ച് ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി മരിച്ചു. കൊവിഡ് 19 സംശയിച്ചതിനെ തുടര്‍ന്ന് ഇയാളെ എറണാകുളത്തെ കളമശ്ശേരി ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വൈറല്‍ ന്യുമോണിയയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കൊവിഡ് 19 സ്ഥിരീകരിക്കാനായി നടത്തിയ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ഉച്ചയോടെ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.