കൊറോണ വൈറസ്; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം, ഡിഎംഒമാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും
തിരുവനന്തപുരം: സംസ്ഥാനം കൊറോണ ഭീതിയില്‍ നില്‍ക്കെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മുഖ്യമന്ത്രി ഇന്ന് ഡിഎംഒമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗും നടത്തും.
പത്തനംതിട്ടയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കല്‍ ഇന്ന് പൂര്‍ത്തിയാവും. പ്രാഥമിക സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുന്നത് 75 ശതമാനം പൂര്‍ത്തിയായി.
രണ്ട് മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും, നാല് സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രാഥമിക സമ്ബര്‍ക്ക പട്ടിക പൂര്‍ത്തിയാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. രണ്ട് സംഘങ്ങള്‍ വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും.
19 പേരുടെ സാമ്ബിള്‍ പരിശോധന ഫലമാണ് ഇനി വരാനുള്ളത്. മൂന്ന് ദിവസത്തിന് ഇടയില്‍ അയച്ച 30 സാമ്ബിളുകളില്‍ ആറെണ്ണം നെഗറ്റീവായിരുന്നു. 719 പേരാണ് ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയിട്ടുള്ളത് എന്നാണ് കണക്ക്.