ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 2,120 ആയി. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ബുധനാഴ്ച 108 പേര് മരിച്ചു. 76,262 പേര്‍ക്ക് ഇതിനോടകം കൊറോണ രേഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ ബാധയേത്തുടര്‍ന്ന് ഇറാനിലും രണ്ടു പേര് മരിച്ചു. രാജ്യത്ത് ആദ്യം കൊറോണ ബാധിച്ച രണ്ടു പേരാണ് മരിച്ചത്. ഇറാന് ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ദേശീയ മധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഖ്യും നഗരത്തിലുള്ളവരാണ് മരണത്തിനു കീഴടങ്ങിയത്.
ഇതുവരെ 27 പേര്‍ക്കാണ് ഇറാനില്‍ കൊറോണ ബാധിച്ചിട്ടുള്ളത്. നിരവധിപ്പേരെ എസൊലേഷന് വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ഇതിനിടെ, കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ചൈനീസ് പൗരന്മാര്ക്ക് റഷ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ചൈനയിലേക്കുള്ള വിമാനസര്‍വീസുകള്‍ റഷ്യ നിര്‍ത്തിവച്ചിരിക്കുകയാണ്.