കൊട്ടിയൂർ പഞ്ചായത്ത് ബസ് സ്റ്റാന്റിൽ വെച്ച്   ‘ഞാറ്റുവേല ചന്ത’  സംഘടിപ്പിക്കുന്നു.

0 664

പ്രിയപ്പെട്ടവരേ,
‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി,  കാര്‍ഷിക സ്വയം പര്യാപ്ത ഗ്രാമമെന്ന ലക്ഷ്യത്തോടെ കൊട്ടിയൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കൃഷിക്ക് ആവശ്യമായ നടീല്‍ വസ്തുക്കൾ ലഭ്യമാക്കുന്നതിനായി  ജൂൺ 2 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കൊട്ടിയൂർ പഞ്ചായത്ത് ബസ് സ്റ്റാന്റിൽ വെച്ച്   ‘ഞാറ്റുവേല ചന്ത’  സംഘടിപ്പിക്കുന്നു. ചന്തയില്‍ പ്രാദേശികമായി ലഭ്യമായ നടീല്‍ വസ്തുക്കളുടെ വില വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

ചേന(35/kg), മഞ്ഞള്‍ (40/kg) ഹൈബ്രിഡ് പച്ചക്കറി തൈകൾ (3/തൈ ), തെങ്ങ് (കുറ്റ്യാടി -140, മലേഷ്യൻ – 230, DX T-250) കശുമാവ് – ( 90 വലുത്) 50/- (ചെറുത് )
കമുക് – 25/-, മാംഗാ സ്റ്റീൻ – 250/-, റംബൂട്ടാൻ – 250/- , സപ്പോട്ട – 150/-, മാവ് (മല്ലിക – 100/-, ഓൾ സീസൺ-200/-), പ്ലാവ് – (തേൻ വരിക്ക – 130/-, വിയറ്റ്നാം -250/-,) പാഷൻ ഫ്രൂട്ട് (വയലറ്റ്) -25/-

കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. നടീൽ വസ്തുക്കൾ ആവശ്യമുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽബന്ധപ്പെടേണ്ടതാണ്.

9947019109
9947175028
9544481479

എന്ന് ,
കൃഷി ഓഫീസർ
കൃഷി ഭവൻ കൊട്ടിയൂർ