കൊട്ടിയൂരില്‍ ഇളനീര്‍വെപ്പ് ഇന്ന്; നാളെ ഇളനീരാട്ടം

0 318

കൊട്ടിയൂരില്‍ ഇളനീര്‍വെപ്പ് ഇന്ന്; നാളെ ഇളനീരാട്ടം

കൊ​ട്ടി​യൂ​ര്‍: ദ​ക്ഷി​ണ​കാ​ശി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ട്ടി​യൂ​രി​ല്‍ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ലെ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ ഇ​ള​നീ​ര്‍​വെ​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. എ​രു​വ​ട്ടി, കു​റ്റ്യാ​ടി, ആ​യി​ര​ത്തി, മു​ടി​ശ്ശേ​രി, മേ​ക്കി​ലേ​രി, കു​റ്റി​യ​ന്‍, തെ​യ്യ​ന്‍ എ​ന്നീ ജ​ന്മാ​വ​കാ​ശി​ക​ളാ​യ ത​ണ്ട​യാ​ന്മാ​ര്‍ പ്ര​ക്കൂ​ഴം മു​ത​ല്‍ വ്ര​തം ആ​രം​ഭി​ച്ചാ​ണ് ഇ​ള​നീ​ര്‍​വെ​പ്പി​ന് എ​ത്തു​ക. എ​ന്നാ​ല്‍, കോ​വി​ഡി​​െന്‍റ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​ല്‍ അ​ഞ്ച് ത​ണ്ട​യാ​ന്മാ​ര്‍ മാ​ത്ര​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ക. ആ​കെ 30തോ​ളം പേ​ര്‍ മാ​ത്ര​മാ​യി​രി​ക്കും ഇ​ത്ത​വ​ണ ഇ​ള​നീ​ര്‍​വെ​പ്പി​നാ​യി അ​ക്ക​രെ സ​ന്നി​ധി​യി​ല്‍ എ​ത്തു​ക.