കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഒന്നാം ബാച്ചിന് 100% A grade.

0 91

 

 

IJMHS ലെ ലിറ്റിൽ കൈറ്റ്സ് ഒന്നാം ബാച്ചിലെ(2018-20) 39 പേരും A grade കരസ്ഥമാക്കി.
അംഗങ്ങൾ ഗ്രാഫിക്സ് , മൾട്ടിമീഡിയ, അനിമേഷൻ,
ഇലക്ട്രോണിക്സ് , പ്രോഗ്രാമിംഗ് , മൊബൈൽ ആപ് നിർമ്മാണം, ഹാർഡ്‌വെയർ, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നേടിയത് .

അവധിക്കാലക്യാമ്പുകൾ , സന്നദ്ധ പ്രവർത്തനങ്ങൾ, ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, ദിനാചരണങ്ങൾ- പൊതു പരിപാടികളിൽ നേതൃത്വപരമായ പങ്കാളിത്തം, ഡോക്യൂമെന്റേഷൻ എന്നിവ പരിശീലനത്തിന്റെ ഭാഗമാണ്. കൈറ്റ് മിസ്ട്രസ്മാരായ ഷിൻസി തോമസ്, ജസീന്ത കെ വി പരിശീലനത്തിന് നേതൃത്വം നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിശീലനങ്ങളിലെ പങ്കാളിത്തം, വ്യക്തിഗത- ഗ്രൂപ്പ് അസൈൻമെന്റുകൾ, ഹാജർനില, പ്രത്യേക മൂല്യനിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾക്ക് ഗ്രേഡ്