കൊട്ടത്തലച്ചി തീർഥാടനം: വൈദികൻ ഏകനായി കുർബാനയർപ്പിച്ചു

കൊട്ടത്തലച്ചി തീർഥാടനം: വൈദികൻ ഏകനായി കുർബാനയർപ്പിച്ചു

0 717

കൊട്ടത്തലച്ചി തീർഥാടനം: വൈദികൻ ഏകനായി കുർബാനയർപ്പിച്ചു

ചെറുപുഴ: മലബാറിന്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന കൊട്ടത്തലച്ചിയിൽ പുതുഞായർ ആചരണം മുടങ്ങിയില്ല. ചൂരപ്പടവ് ഹോളി ക്രോസ് ദേവാലയ വികാരി ഫാ. തോമസ് ചക്കിട്ടമുറിയിൽ ഏകനായി വിശുദ്ധ കുർബാനയർപ്പിച്ചു.

ഭക്തജനങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ ആരംഭിച്ച കുരിശുമല കയറ്റം ഇത്തവണയില്ലായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 2800 അടി ഉയരത്തിലുള്ള മലയുടെ മുകളിൽ ചെറിയ കപ്പേളയും കുരിശടിയുമുണ്ട്.
അൻപത് നോമ്പിലെ എല്ലാ വെള്ളിയാഴ്ചയും കുരിശിന്റെ വഴി ചൊല്ലി മല കയറി ഇവിടേയ്ക്ക് വിശ്വാസികൾ കൂട്ടമായി എത്തിയിരുന്നു. ഈസ്റ്ററിന് ശേഷമുള്ള ഞായറാഴ്ചയാണ് പ്രധാന തീർഥാടനദിവസം.
പുലർച്ചെ രണ്ടുമുതൽ വിശ്വാസികൾ കുരിശിന്റെവഴിയിലും വിശുദ്ധ കുർബ്ബാനയിലും പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാൽ ഇത്തവണ ലോക്ക്‌ ഡൗണിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി.