കോട്ടയം വഴി ട്രെയിനുകള്‍ ​രണ്ടു മ​ണി​ക്കൂ​റോ​ളം വൈകും

0 123

 

 

 

കൊ​ച്ചി: വൈ​ക്കം റോ​ഡി​നും പി​റ​വം റോ​ഡി​നു​മി​ട​യി​ലെ 19ാം ന​മ്ബ​ര്‍ ലെ​വ​ല്‍​ക്രോ​സി​ലെ ഗ​ര്‍​ഡ​ര്‍ നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ട്രെ​യി​നു​ക​ള്‍ വൈ​കി​യോ​ടു​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 29, മാ​ര്‍​ച്ച്‌ ഒ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ കോ​ട്ട​യം -എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന നാ​ല് ട്രെ​യി​നു​ക​ളാ​ണ് ര​ണ്ടു മ​ണി​ക്കൂ​റോ​ളം വൈ​കു​ക.

ഗാ​ന്ധി​ധാ​മി​ല്‍​നി​ന്നു​ള്ള നാ​ഗ​ര്‍​കോ​വി​ല്‍ എ​ക്സ്പ്ര​സ് (ട്രെ​യി​ന്‍ ന​മ്ബ​ര്‍ 16335) ര​ണ്ടു മ​ണി​ക്കൂ​ര്‍ പി​റ​വം റോ​ഡ് റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ടും. തു​ട​ര്‍​ന്ന്, പി​റ​വം റോ​ഡ്-​വൈ​ക്കം റോ​ഡ് റൂ​ട്ടി​ല്‍ ഇ​തേ ട്രെ​യി​ന്‍ 35 മി​നി​റ്റ് വൈ​കി​യാ​ണ് ഓ​ടു​ക.

മം​ഗ​ളൂ​രു​വി​ല്‍​നി​ന്നു​ള്ള തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ്(16348 ) എ​റ​ണാ​കു​ളം-​കോ​ട്ട​യം റൂ​ട്ടി​ല്‍ 1.35 മ​ണി​ക്കൂ​റോ​ളം വൈ​കി​യോ​ടും. മ‍ധു​ര​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന അ​മൃ​ത എ​ക്സ്പ്ര​സും നി​ല​മ്ബൂ​രി​ല്‍​നി​ന്നു​ള്ള രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സും (16350) 1.25 മ​ണി​ക്കൂ​ര്‍ വീ​തം വൈ​കും. പാ​ള​ത്തി​ലെ സ്​​റ്റീ​ല്‍ ഗ​ര്‍​ഡ​ര്‍ മാ​റ്റി കോ​ണ്‍​ക്രീ​റ്റ് പു​നഃ​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.