കൊട്ടിയൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടു കൂടി നടപ്പിലാക്കുന്ന സാക്ഷരതാ പരിപാടിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മിഷൻ സംഘാടക സമിതി രൂപീകരിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് മെമ്പർമാർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ ചെയർപേഴ്സൺ മുതലായവർ പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ ടി വി ശ്രീജൻ മുഖ്യാതിഥി ആയിരുന്നു. റിസോഴ്സ് പേഴ്സൺമാരായ ഇരിട്ടി മുനിസിപ്പാലിറ്റി ബ്ലോക്ക് കോർഡിനേറ്റർ ഷൈമ പി, പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ കെ വി റീത്ത എന്നിവർ പദ്ധതി വിശദീകരണം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകർ, സന്നധ സംഘടനാ പ്രതിനിധികൾ, എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകർ, സ്കൂൾ പ്രതിനിധികൾ, എസ് സി – എസ് ടി പ്രമോട്ടർമാർ, സാക്ഷരതാ സമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു