കൊട്ടിയൂരിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ.എ.എൻ.ഷംസീർ MLA യോടൊപ്പം LDF നേതാക്കൾ കേരള വനംവകുപ്പു മന്ത്രി ബഹു: അഡ്വ.കെ.രാജുവിന് നിവേദനം നൽകി

0 147

കൊട്ടിയൂരിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ.എ.എൻ.ഷംസീർ MLA യോടൊപ്പം LDF നേതാക്കൾ കേരള വനംവകുപ്പു മന്ത്രി ബഹു: അഡ്വ.കെ.രാജുവിന് നിവേദനം നൽകി സംസാരിക്കുന്നു. കുടുബത്തിന് 10 ലക്ഷം രൂപ നൽകുമെന്നും കുടുബത്തിലൊരാൾക്ക് താല്ക്കാലിക ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്നും ആ നമതിലും റെയിൽഫെൻസിംങ്ങും നിർമ്മിക്കുവാൻ നടപടി എടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ എം രാജൻ, കർഷക സംഘം ഏരിയ സെക്രട്ടറി എം എസ് വാസുദേവൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ വി ഷാജി, സി പി ഐ എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി കെ എസ് നിധിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്