കൊട്ടിയൂരില്‍ ഭക്ഷ്യധാന്യം പായ്ക്കിംഗ് സ്ഥലത്ത് അധിക്രമിച്ച് കയറി ഡി വൈഎഫ് ഐ അക്രമണം നടത്തിയ സംഭവത്തിൽ 5 ഡി വൈ എഫ് ഐ പ്രവർത്തകർക്കതിരെ കേസ്

0 1,212

കൊട്ടിയൂര്‍:കൊട്ടിയൂരില്‍ ഭക്ഷ്യധാന്യം പായ്ക്കിംഗ് സ്ഥലത്ത് അധിക്രമിച്ച് കയറി ഡി വൈഎഫ് ഐ അക്രമണം നടത്തിയ സംഭവത്തിൽ 5 ഡി വൈ എഫ് ഐ പ്രവർത്തകർക്കതിരെ കേസ്.സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സാവിയോ കണ്ണന്താനം (22),ജിജോ അറക്കല്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്
ഗുരുതര പരിക്കേറ്റ സാവിയോയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജിജോ പേരാവൂര്‍ താലൂക്ക് ആശുപത്രിയിൽ ചികൽസയിലാണ്.വെള്ളിയാഴ്ച ഉച്ചക്ക് 2മണിയോടെ ആയിരുന്നു സംഭവം. കൊട്ടിയൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ നീണ്ടുനോക്കിയില്‍ പലവ്യഞ്ചന കിറ്റ് നിറക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഈ സമയം സംഘം ചേർന്ന്‌ സ്ഥലത്തെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ യൂത്ത് കോൺഗ്രസ് പ്രവത്തകരെ മർദ്ദിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു എന്നാണ് പരാതിയിയിൽ പറയുന്നത്.
തലക്കും കൈക്കും പരിക്കേറ്റ സാവിയോയെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കഴിഞ്ഞ ദിവസം .ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച പ്രശ്‌നമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന. . സണ്ണി ജോസഫ്, എംഎ എ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജെയിംസ്,ഡി സി സി സെക്രട്ടറി പി സി രാമകൃഷ്ണന്‍,പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോയി നമ്പുടാകം, ,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സോനു വല്ലത്ത്കാരന്‍,ജോബിന്‍പാണ്ടന്‍ചേരി ,ബിജു ഓളാട്ടുപുറം തുടങ്ങിയവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.ദുരന്തകാലത്ത് പോലും അക്രമങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഡിവൈഎഫ് ഐ കൊറോണയേക്കാള്‍ ഭീകരമാണെന്നും പ്രതികള്‍ക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന് എം എൽ എ യും, യൂത്ത് കോണ്‍ഗ്രസ് നേതാാക്കളും പറഞ്ഞു.