കൊട്ടിയൂര്‍ കണ്ടപ്പുനത്ത് കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

0 337

 

കൊട്ടിയൂര്‍ കണ്ടപ്പുനത്ത് കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. മഞ്ഞളാം പുറം സ്വദേശി ധനേഷ്, പാനൂര്‍ സ്വദേശി ജിനോയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പായത്തോട് ഭാഗത്തുനിന്നു വരികയായിരുന്ന കാറും നീണ്ടുനോക്കിയില്‍ നിന്നും അമ്പായത്തോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.