വേലി തകര്‍ത്ത് കാട്ടാനയെത്തി; ജനം ഭീതിയില്‍

0 316

 


കൊട്ടിയൂര്‍: കൊട്ടിയൂര്‍ കണ്ടപ്പുനത്ത് വേലി തകര്‍ത്ത് കാട്ടാനയെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. ഇടിയാകുന്നേല്‍ അമ്മിണി ബാലകൃഷ്ണന്റെ കൃഷിയിടത്തിനുസമീപം സ്ഥാപിച്ച വേലിയാണ് തകര്‍ത്തത്. വെളിയാമാക്കല്‍ ജോര്‍ജ്‌കുട്ടിയുടെ വീടിന് സമീപവും കാട്ടാനയെത്തി.

വനപാലകരും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടയില്‍ മീറ്ററുകളോളം കാട്ടാന ഇവരെ ഓടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മന്ദംചേരി, പന്നിയാംമല മേഖലകളിലും കാട്ടാനയെത്തിയിരുന്നു.