കൊട്ടിയൂർ സ്വദേശിക്ക് കൊവിഡ് രോഗലക്ഷണമെന്ന വാർത്ത തെറ്റെന്ന് കൊട്ടിയൂർ പഞ്ചായത്ത്.

0 304

കൊട്ടിയൂർ:കൊട്ടിയൂർ സ്വദേശിയായ ഒരാൾക്ക് കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഉണ്ടായ അറിയിപ്പിനെ തുടർന്ന് പ്രമുഖ ചാനലുകളിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ കൊട്ടിയൂരിൽ ഇതുവരെ ആർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും വാർത്തകൾ തെറ്റായാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ പറഞ്ഞു. ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും പഞ്ചായത്തിനോ ആരോഗ്യവകുപ്പിനോ പോലീസിനോ റവന്യൂ വകുപ്പിനോ ലഭിച്ചിട്ടില്ല. പ്രചരണത്തിന് കാരണമായ വ്യക്തി കണ്ണൂർ ചിറയ്ക്കലിൽ താമസിച്ചിരുന്നതായാണ് ഒടുവിൽ കിട്ടുന്ന വിവരം. തൊടുപുഴ സ്വദേശിയാണെന്നും സൂചനയുണ്ട്. ഇയാൾക്ക് കൊട്ടിയൂരുമായുള്ള ബന്ധമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.