കൊട്ടിയൂർ പ്രക്കൂഴം മെയ് ഏഴിന് : ചടങ്ങുകൾ മാത്രം നടത്തും : ഭക്ത ജനങ്ങൾക്ക് പ്രവേശനം ഇല്ല

0 1,002

കൊട്ടിയൂർ പ്രക്കൂഴം മെയ് ഏഴിന് : ചടങ്ങുകൾ മാത്രം നടത്തും : ഭക്ത ജനങ്ങൾക്ക് പ്രവേശനം ഇല്ല

കൊട്ടിയൂർ: ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം മെയ് ഏഴിന് നടക്കും. കോവിഡ് പ്രതിരോധ നടപടികളുടെ അടിസ്ഥാനത്തിൽ പത്തിൽ താഴെ അടിയന്തിരക്കാർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക . നിലവിൽ ഭക്തജനങ്ങൾക്ക് നിരോധനം തുടരുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രക്കൂഴം ദിവസവും ഭക്തജനങ്ങൾക്കോ മറ്റു അടിയന്തിരക്കാർക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.