പഴയകാല വായനയുടെ ഓർമ്മകൾ ആസ്വദിക്കാൻ കൊട്ടിയൂർ ശ്രീ നാരായണ പബ്ലിക് ലൈബ്രറി പരിസരത്തെ 50 വീടുകളിൽ പുസ്തകം എത്തിച്ചു കൊടുക്കുന്നു.

0 1,289

കൊറോണയും വായനയും
കൊറോണ വ്യാപിക്കുന്നു. ലോക്ക് ഡൌൺ നീളുന്നു. ആൾക്കൂട്ട പരിധി കവിയാതിരിക്കാൻ സമൂഹ വ്യാപനം നിയന്ത്രിക്കാൻ ഗ്രന്ഥാ ശാലകളും വായനശാലകളും അടഞ്ഞുകിടക്കുന്നു. മുതിർന്നവരും കുട്ടികളും വീടിനുള്ളിൽ വിശ്രമിക്കുന്നു. പഴയകാല വായനയുടെ ഓർമ്മകൾ ആസ്വദിക്കാൻ കൊട്ടിയൂർ ശ്രീ നാരായണ പബ്ലിക് ലൈബ്രറി പരിസരത്തെ 50 വീടുകളിൽ പുസ്തകം എത്തിച്ചു കൊടുക്കുന്നു.
കൊട്ടിയൂരിലെ ആദ്യകാല കുടിയേറ്റക്കാരനും സജീവ രാഷ്ട്രീയ പ്രവർത്തകനും കുടിയിറക്ക് വിരുദ്ധ സമരത്തിൽ എ കെ ജി യോടും ഫാദർ വടക്കനോടും ഒപ്പം പങ്കെടുത്ത കെ എസ് പത്മനാഭന് (94)ലൈബ്രറി പ്രഡിഡന്റ് സി എ രാജപ്പൻ, സെക്രട്ടറി ഇ എൻ രാജേന്ദ്രൻ, ലൈബ്രെറിയൻ ഷീന ഷാജി എന്നിവർ വീട്ടിലെത്തി എ കെ ഗോപാലന്റെ എന്റെ അഗ്നി പരീക്ഷകൾ എന്ന പുസ്തകം വായനയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.