കൊട്ടിയൂർ വൈശാഖോത്സവം;നിത്യ പൂജകൾക്ക് തുടക്കമായി.

0 837

കൊട്ടിയൂർ വൈശാഖോത്സവം;നിത്യ പൂജകൾക്ക് തുടക്കമായി.

കൊട്ടിയൂർ:ബുധനാഴ്ച രാത്രി മണത്തണയിൽ നിന്നുള്ള ഭണ്ഡാരം എഴുന്നള്ളത്ത് വ്യഴാഴ്ച പുലർച്ചയോടെ ഇക്കരെ കൊട്ടിയൂരിലെത്തി.തുടർന്ന് മുതിരേരി വാളിനോടും ചപ്പാരത്തിലെ വാളുകളോടും ഒപ്പം പടിഞ്ഞീറ്റ നമ്പൂതിരിയും പാലോന്നും നമ്പൂതിരിയും ദേവീദേവന്മാരുടെ വിഗ്രഹങ്ങളും എഴുന്നള്ളിച്ച് അടിയന്തര യോഗത്തോടപ്പം അക്കരെ കടന്നു.ഇവർ അക്കരെ എത്തിയതോടെ മണിത്തറയിലും അമ്മാറക്കലും വിളക്കുകൾ തെളിഞ്ഞു.അതിൽ നിന്ന് പർണശാലകളിലേക്കും വെളിച്ചം പകർന്നു.മുൻ വർഷം നിർത്തിയേടത്തു നിന്നാണ് പൂജകൾക്ക് തുടക്കമായത്..മുപ്പത്തിയാറ്കുടം അഭിഷേകത്തോടെയാണ് തുടക്കം.പന്തീരടിക്കാമ്പ്രം നമ്പൂതിരിയാണ്  അഭിഷേകം നിർവഹിച്ചത്.പിന്നീട് കലശത്തോടു കൂടിയുള്ള പൂജ ആരംഭിച്ചു,തുടർന്ന് ശീവേലിയും അതു കഴിഞ്ഞ് ശ്രീഭൂതബലിയും നടന്നു.കേവിഡിന്റെ പശ്ചാത്തലത്തിൽ ഗജവീരന്മാരും വാദ്യങ്ങളും ഇല്ലാതെയാണ് ശീവേലി നടന്നത്.ശീവേലി സമയത്ത് മാസ്‌കും സാമൂഹിക അകലവും പാലിച്ചാണ് ചടങ്ങ് നടത്തിയത്.ആരോഗ്യ വിഭാഗവും പോലീസും  അക്കരെ സന്നിധാനത്ത് പരിശോധന നടത്തി.കർശന സുരക്ഷയിലാണ് വൈശാഖോത്സവം നടക്കുന്നത്. കൊട്ടിയൂരിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാതെ ചരിത്രത്തിൽ ആദ്യമായാണ് കൊട്ടിയൂർ വൈശാഖോത്സവം നടക്കുന്നത്.