കുവൈത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു
കുവൈത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു
കുവൈത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം 32 ഇന്ത്യക്കാരടക്കം 50 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1405 അയി. ഇതിൽ 785 പേരും ഇന്ത്യക്കാരാണ്.
1196 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ 31 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 206 പേരെ ബുധനാഴ്ച ക്വാറന്റൈയ്നിൽനിന്ന് ഒഴിവാക്കി. ഇതിനകം രണ്ട് സ്വദേശികളും ഒരു ഇന്ത്യക്കാരനും ഉൾപ്പെടെ മൂന്ന് പേരാണ് കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
കുവൈത്തിൽ കൊറോണ വൈറസ് ബാധിക്കുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വരും ദിവസങ്ങളിലും രോഗ ബാധിതർ വർധിക്കുമെന്നാണ് സൂചന. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 പേർ രോഗ മുക്തരായതായും 546 പേർ ക്വാറന്റൈൻ പൂർത്തിയാക്കിയതായും ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ് അറിയിച്ചു.
വിദേശികൾ തിങ്ങി പാർക്കുന്ന മേഖലകളാണ് കൊറോണ വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടുകളാകുന്നത്.
അതിനാൽ ഈ പ്രദേശങ്ങളിൽ കൊറോണ നിരീക്ഷണത്തിനുള്ള കൂടുതൽ സൗകര്യങ്ങളോടെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള മേഖലകളിൽ ജനങ്ങൾ കർശനമായും ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.