വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

0 1,049

വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മാനന്തവാടി കുറുക്കന്‍മൂല സ്വദേശിയായ 52 കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ മാനന്തവാടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറായ ഇയാള്‍ ഏപ്രില്‍ 26ന് ചെന്നൈയില്‍ നിന്ന് തിരിച്ച് വന്നതാണ്. 29ന് സ്രവ പരിശോധന നടത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. മൂന്ന് പേര്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 49 പേര്‍ കൂടി നിരീക്ഷണത്തില്‍. 97 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളത് 790 പേരാണ്. ആശുപത്രിയില്‍ 10 പേര്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 432 സാമ്പിളുകളാണ്. 13 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 14 ചെക്ക് പോസ്റ്റുകളിലെ 1848 വാഹനങ്ങളിലായി എത്തിയ 3044 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.