കോവിഡ് സ്ഥിരീകരിച്ച ഇരിട്ടി പയഞ്ചേരി സ്വദേശി മരിച്ചു

0 226

ഇരിട്ടി: കോവിഡ് സ്ഥിരീകരിച്ച ഇരിട്ടി പയഞ്ചേരി സ്വദേശി മരണപെട്ടു.
.ഇരിട്ടി അർച്ചന ജ്വല്ലറി ഉടമ പുതിയ പറമ്പൻ വീട്ടിൽ പി.കെമുഹമ്മദാണ് (65) മരിച്ചത്. കഴിഞ്ഞ മാസം 21 ന് മസ്കറ്റിൽനിന്ന് എത്തിയ നാലംഗ കുടുംബത്തിൽപ്പെട്ടയാളാണ് മുഹമ്മദ്.ബുധനാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ, മകൻ, മകൻ്റെ ഭാര്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഭാര്യ: ആത്തിക്ക.മക്കൾ: സാദിഖ്, സജിന, സനീദ് (മൂവരും മസ്ക്കറ്റ് ).മരുമക്കൾ: സഫല, സിദ്ധീഖ്, മിസിരി (മൂവരും മസ്ക്കറ്റ് ).സഹോദരങ്ങൾ :അലി ( ബിസിനസ്), അറഫ മുസ്തഫ (അറഫ ട്രെഡേർസ് ഇരിട്ടി ) ,ബഷീർ ,അഷ്റഫ്, റഹീം , സക്കരിയ (നാലുപേരും ദുബൈ) നഫീസ, ആരിഫ, സുബൈദ.