കോവിഡ് 19: ആശുപത്രിയിലെത്തുന്നവര്‍ക്ക്  മാര്‍ഗ്ഗനിര്‍ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0 435

കോവിഡ് 19: ആശുപത്രിയിലെത്തുന്നവര്‍ക്ക്  മാര്‍ഗ്ഗനിര്‍ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഒ പിയില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്.
അത്യാവശ്യഘട്ടത്തില്‍ മാത്രമേ ആശുപത്രി സന്ദര്‍ശിക്കാവൂ.  മറ്റു സന്ദര്‍ഭങ്ങളില്‍ ഫോണ്‍  മുഖേന ആശുപത്രിയുമായി ബന്ധപ്പെടുക. ആശുപത്രി സന്ദര്‍ശിക്കുന്നവരും ഒ പി യില്‍ ക്യൂ നില്‍ക്കുന്നവരും നിര്‍ബന്ധമായും ഒരു മീറ്റര്‍ അകലം പാലിക്കണം. ആശുപത്രിയില്‍ എത്തിക്കഴിഞ്ഞാലും തിരിച്ചെത്തിയാലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക. ആശുപത്രി സന്ദര്‍ശിക്കുവര്‍ ഡബിള്‍ ലെയര്‍ തുണികൊണ്ടുണ്ടാക്കിയ സാധാരണ മാസ്‌ക് ഉപയോഗിക്കുക.  തുണിമാസ്‌ക് സോപ്പ് ഉപയോഗിച്ച് കഴുകി ഉണക്കി ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാവുതാണ്.  എല്ലാ ആശുപത്രികളിലും കൈ കഴുകുതിനുള്ള ഹാന്റ് വാഷിംഗ് കോര്‍ണര്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
കോവിഡ്-19 ന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്നറിയുന്നതിനായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍  സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ  സ്രവ  പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.  ഇതിനായി ആംബുലന്‍സ് മാര്‍ഗ്ഗമാണ് ഇവരെ അടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിക്കുന്നത്.  ഈ നടപടി  ആ പ്രദേശങ്ങളിലെ    പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതൊരു സാധാരണ പരിശോധനാ നടപടിയാണെന്നും ആരും തന്നെ    പരിഭ്രാന്തരാകേണ്ടതില്ലെന്നും   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.