കോവിഡ് 19:കേരളത്തിന് ജിംഷയുടെ കൈതാങ്ങ്’
ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്ക് താമസക്കാരിയും ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്ധ്യാർത്ഥിനി തനിക്ക് ലഭിച്ച വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃക കാട്ടി. വിഷുകൈനീട്ടം കിട്ടിയ 1001 രൂപ കുടുക്കയിൽ സൂക്ഷിച്ചു വെച്ചതായിരുന്നു. കൊറോണ കാലത്ത് സാമ്പത്തീക പ്രതിസന്ധിയിൽ കഴിയുന്ന ‘കേരളത്തെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് തനിക്ക് ലഭിച്ച കൈനീട്ടം ദുരിതാശ്വാനിധിയിലേക്ക് നൽകാൻ അച്ചനോടും അമ്മയോടും ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ആറളം സർവ്വീസ് ബേങ്ക് ജീവനക്കാരാനായ പിതാവ് ചന്ദ്രൻ മകളുടെ ആഗ്രഹം നിറവേറ്റാൻ തീരുമാനിക്കുകയായിരുന്നു ഫാം സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.ബി.ഉത്തമൻ മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നിക്ഷേപിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം അദ്ധ്യാപകർ കോടതി കയറിയ സമയത്ത് ജിംഷയെന്ന വിദ്ധ്യാർത്ഥിനി കാണിച്ച സൗമനസ്യം കേരളത്തിന് മാതൃകയാണ്.