കൊവിഡ് 19; പത്തനംതിട്ടയില്‍ നിന്നുള്ള 10 പരിശോധനാ ഫലങ്ങളും നെഗറ്റീവ്
കൊവിഡ് 19; പത്തനംതിട്ടയില്‍ നിന്നുള്ള 10 പരിശോധനാ ഫലങ്ങളും നെഗറ്റീവ്
കൊവിഡ് 19; പത്തനംതിട്ടയില്‍ നിന്നുള്ള 10 പരിശോധനാ ഫലങ്ങളും നെഗറ്റീവ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ള 33 പേരുടെ പരിശോധനാ ഫലങ്ങളില്‍ നിന്നും 10 പേരുടെ പരിശോധനാ ഫലങ്ങളാണ് എത്തിയത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
നിരീക്ഷണത്തിലായിരുന്ന രണ്ട് വയസുള്ള രണ്ട് കുട്ടികള്‍ക്കും പരിശോധനാ ഫലത്തില്‍ രോഗമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണത്തിലായിരിക്കെ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ ആളിന്റെ ഫലവും നെഗറ്റീവാണെന്നും വ്യഴാഴ്ച്ച രോഗം സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തില്‍ പത്തനംതിട്ട സ്വദേശികള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.