കോവിഡ്-19: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ മാറ്റിവെച്ചു

കോവിഡ്-19: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ മാറ്റിവെച്ചു

0 543

കോവിഡ്-19: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ മാറ്റിവെച്ചു

 

ന്യൂഡല്‍ഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച്‌ 17 ന് ആരംഭിച്ച കമ്ബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നിര്‍ത്തിവെച്ചിരിക്കുകയാണ്. പുതുക്കിയ തീയതി കമ്മീഷന്‍ പിന്നീട് അറിയിക്കും.

നേരത്തെ മാര്‍ച്ച്‌ 17 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിചചിരുന്ന കമ്ബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 30 ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിരുന്നു. മാര്‍ച്ച്‌ 30 മുതല്‍ നടത്താനിരുന്ന ജൂനിയര്‍ എന്‍ജിനീയര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തിയതികള്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പിന്നീട് അറിയിക്കും. മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 2 വരെയായിരുന്നു ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്